2014, ഫെബ്രുവരി 17, തിങ്കളാഴ്‌ച

മാനസിക സമ്മര്ദ്ദം ( STRESS ) ഹൃദയാരോഗ്യത്തെ ബാധിക്കുമോ?

സ്ട്രെസ്സ് (stress) ദൈനംദിന ജീവിതത്തിൽ എല്ലാവരും അഭിമുഖീകരിക്കുന്ന ഒരു സാധാരണ മാനസിക പ്രശ്നം മാത്രമാണ്. പക്ഷെ അനിയന്ത്രിതമായ അളവിൽ സ്ട്രെസ്സ് അനുഭവിക്കേണ്ടി വരുമ്പോൾ അത് ആ വ്യക്തിയില് വൈകാരികവും ശരീരശാസ്ത്രപരവുമായ പ്രത്യഘാതങ്ങൾ ഉണ്ടാക്കിത്തീര്കും.

Stress-Heart-Attack-Symptoms-Management-Treatment നെഞ്ച് വേദന ( Chest Pain ), ഹൃദയസ്പന്ദനത്തിൽ വരുന്ന അസ്വാഭാവികമായ വ്യതിയാാനങ്ങൾ, ഉയര്ന്ന രക്തസമ്മർദ്ദം (Hypertension), ഹൃദ് രോഗങ്ങൾ എന്നിങ്ങനെ ഉണ്ടായിക്കാണാറുണ്ട്.

സ്ട്രെസ്സ് കാരണം ഉയരുന്ന രക്തസമ്മർദ്ദം അമിതമായി ഭക്ഷണം കഴിക്കുന്നതിനിടയാക്കും. വ്യായാമം ചെയ്യതിരിക്കുവാനും പുകവലി പോലുള്ള തെറ്റായ ശീലങ്ങളിലേക്ക് കടക്കാനും ഇത് യുവാക്കളില് പ്രേരണയാകുന്നുണ്ട്.

തീവ്രമായ മാനസിക സമ്മര്ദ്ദം (Chronic stress) ഉണ്ടാകുമ്പോൾ രക്തത്തിൽ ചില ഹോർമോണുകൾ (Adrenaline and Cortisol) കൂടുതാലായി ഉണ്ടാകുന്നു. ചില പഠനങ്ങളിൽ രക്തം കട്ടപിടിക്കുന്ന പ്രവര്ത്തനത്തിൽ  മാറ്റങ്ങളുണ്ടാക്കാൻ സ്ട്രെസ്സ് കാരണമാകുന്നു എന്നാണു കണ്ടെത്തിയിരിക്കുന്നത്. ഇത് ഹൃദയാഘാതാത്തിനു(Heart Attack) വരെ കാരണമായേക്കാം.
Stress-Symptoms-Signs-Causes
പൊതുവില് ഹൃദയാരോഗ്യത്തിന്‌ വലിയ ദോഷം ചെയ്യുന്ന പ്രശ്നമായി അനിയാന്ത്രിതമായ സ്ട്രെസ്സ് വിയിരുത്തപ്പെടുന്നു.
സ്വകാര്യ സ്ഥാപനങ്ങളിൽ, പ്രത്യേകിച്ച്  സാങ്കേതിക രംഗത്തും മറ്റും തൊഴിലെടുക്കുന്ന യുവാക്കൾക്ക്‌ ജോലി സംബന്ധമായ മാനസിക സമ്മർദ്ദങ്ങള് സ്വാഭാവികമായും ഉണ്ടാകുന്നതാണ്. അതിനെ ഫലപ്രദമായി നേരിടാൻ ഉള്ള ചില നിർദ്ദേശങ്ങൾ ചുവടെ കൊടുക്കുന്നു.
  • സ്ട്രെസ്സിന്റെ മൂലകാരാണത്തെ കണ്ടെത്തുക, അത് പാരിഹരികകുവാൻ ശ്രമിക്കുക.
  • സ്ട്രെസ്സിനെ തണുപ്പിക്കാൻ നിങ്ങൾ കണ്ടെത്തിയ വഴികൾ ശരിയാണോയെന്നു സ്വയം വിലയിരുത്തുക.
  • നിങ്ങളെ സ്ട്രെസ്സിലാക്കാൻ ശ്രമിക്കുന്ന വ്യക്തികളെ  ശ്രദ്ധിക്കാതിരിക്കുക.
  • ചെയ്യാനുള്ള കാര്യങ്ങള് മുന്കൂട്ടി തീരുമാനിച്ചു കുറിച്ച് വക്കുക.
  • വികാര-വിചാരങ്ങള് സുഹൃത്തുക്കളുമായി തുറന്നു സംസാരിക്കുക. 
  • സമയം സമർത്ഥമായി വിനിയോഗിക്കുന്നതിൽ ശ്രദ്ധിക്കുക.
  • കൃത്യമായ ഇടവേളകളിൽ ഹൃദയാരോഗ്യം പരിശോധിച്ച് സാധാരണ സ്ഥിതി ഉറപ്പു വരുത്തുക.
ജോലിത്തിരക്കുകൾക്കിടക്ക് സ്വന്തം ഹൃദയാരോഗ്യം നഷ്ട്ടപ്പെടുത്താതിരിക്കാൻ ഇത്തരം ചെറിയ കാര്യങ്ങൾ നമുക്ക് ശ്രദ്ധിച്ച് കൂടെ?
stress-high-work-load



 കൂടുതൽ അറിയാൻ:



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ