2014, ജൂൺ 20, വെള്ളിയാഴ്‌ച

ഹാര്‍ട്ട് അറ്റാക്ക് തടയാം

മനുഷ്യശരീരത്തിലെ ആന്തരികാവയവമാണ് ഹൃദയം. ശരീരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും രക്തം ശുദ്ധീകരിച്ച് പമ്പ് ചെയ്യുകയാണ്‌ ഈ അവയവത്തിന്റെ പ്രധാന ധർമ്മം. ശുദ്ധ രക്തം ഹൃദയത്തിൽ നിന്നും പുറത്തേക്ക് വഹിക്കുന്ന രക്തക്കുഴലുകളെ ധമനികൾ അഥവാ ആർട്ടറികൾ എന്നും ശരീരഭാഗങ്ങളിൽ നിന്നും ഹൃദയത്തിലേക്ക് രക്തം കൊണ്ടുവരുന്ന രക്തക്കുഴലുകളെ സിരകൾ അഥവാ വെയിനുകൾ എന്നും പറയുന്നു.
ഹൃദ്രോഗം എന്നത് ഹൃദയത്തിനെ ബാധിക്കുന്ന എല്ലാത്തരം രോഗങ്ങൾക്കും പറയുന്ന പേരാണ്. എന്നിരുന്നാലും ഹൃദയ ധമനികൾ അടഞ്ഞുണ്ടാകുന്ന കൊറോണറി കാർഡിയാക് അസുഖങ്ങളെയാണ് (Coronary Artery disease) നമ്മൾ ഹൃദ്രോഗം എന്നു കൂടുതലായും ഉപയോഗിച്ചുവരുന്നത്. ഇതു കൂടാതെ മറ്റൊരു കാരണം ഹൃദയാഘാതം‍ ആണ്.



ഹൃധയാഘതവും ഹൃദയസ്തംഭനവും തമ്മിലുള്ള വ്യത്യാസമെന്താണ് ?

ഹൃദയരക്തധമനികളില്‍ ബ്ലോക്ക്‌ ഉണ്ടായി ഹൃദയപേശികള്‍ പ്രവര്‍ത്തനരഹിതമാകുന്ന അവസ്ഥയാണ് ഹൃദയാഘാതംഹൃധയാഘാതത്തിന്റെ ഫലമായി ചിലരില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലച്ചുപോകുന്നതിനാണ് ഹൃധയസ്തംഭാനം എന്ന് പറയുന്നത്ഹൃദയാഘാതം വന്നവര്‍ക്ക് വേഗം വൈദ്യസഹായം കിട്ടിയാല്‍ ഹൃദയസ്തംഭാനം വരാതെ അപകടത്തില്‍ നിന്ന് രക്ഷപ്പെടാംഹൃദയാഘാതമുണ്ടാകുന്നവരില്‍ 10 ശതമാനത്തോളം പേര്‍ക്കും ഹൃദയസ്തംഭാനം വരാംഇത്തരക്കാരാണ് ആശുപത്രിയിലേക്കുള്ള വഴിയിലും ആശുപത്രിയിലെത്തിയ ഉടനെയും മരിച്ചുപോകുന്നത്.

നെഞ്ചിനകത്ത് ഭാരം അനുഭവപ്പെടല്‍
നെഞ്ചില്‍ തുടങ്ങി ക്രമേണ ചുമലുകളിലേയ്ക്കുംകഴുത്തിലേയ്ക്കുംകൈയ്യിലേയ്ക്കും പടരുന്ന വേദന
ശ്വാസ ഗതിയിലുള്ള വ്യതിയാനം
പെട്ടെന്ന് വിയര്‍ക്കല്‍
നെഞ്ചു വേദന വന്ന് 15 മിനിട്ട് കഴിഞ്ഞും കുറയുന്നില്ലെങ്കില്‍ എത്രയും പെട്ടെന്ന് ഡോക്ടറെ കാണുക

ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുക. കൊഴുപ്പ് അധികം അടങ്ങിയതും വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. കൃത്യമായി വ്യായാമം ചെയ്യുക. ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. അമിതവണ്ണവും ബ്ലഡ്‌ പ്രഷറും ഉണ്ടാകാതെ ശ്രദ്ധിക്കുക. കൂടിയ പ്രഷര്‍ നിയന്ത്രിക്കുക. പ്രമേഹം ഉള്ളവര്‍ അത്  കര്‍ശനമായും നിയന്ത്രിച്ചു നിര്‍ത്തുക.മദ്യപാനവും പുകവലിയും ഒഴിവാക്കുക.മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക.

കൂടുതൽ വിവരങ്ങൾക്ക് :

      

ബൈപാസ് ശസ്ത്രക്രിയ

ബൈപാസ് ശസ്ത്രക്രിയ കുറഞ്ഞ ചിലവിൽ

ശരീരത്തിന്റെ പ്രധാന ഭാഗമാണ് ഹൃദയം.  ഹൃദയത്തിലേക്ക്  രക്തം കിട്ടാതെ വരുമ്പോൾ ആണ് ഹൃദയാഘാതം ഉണ്ടാകുന്നത്. ഇതിനു ഒരു പ്രതിവിധിയാണ്  ബൈപാസ് സർജറി.
തെറ്റായ ജീവിധ ശൈലി ആണ് ഹൃദയഗധതാണ്  ഇടവരുതുനതു . ഹൃദയത്തിലേക്ക് ശുദ്ധരക്തം വരുന്ന കുഴലുകളിൽ ഉണ്ടാവുന്ന മുഴ ആണ്  കൊറോണറി ആർട്ടറി ഡിസീസ്. ഈ മുഴ കാരണം ഹൃദയത്തിലേക്കുള്ള  രക്ത സഞ്ചാരം കുറയുന്നു. ബൈപ്പാസ് ശസ്ത്രക്രിയയിൽ ഈ തടസ്സം ഒഴിവാക്കി പുതിയ വഴി ഉണ്ടാക്കുകയാണ് ചെയ്യുന്നത്. നാലു അഞ്ചു മണിക്കൂർ നേരമാണ് ശസ്ത്രക്രിയയ്ക്ക് വേണ്ടിവരിക. ശസ്ത്രക്രിയ ചെയ്യുന്നത് മുൻപ് അനസ്തേഷ്യ കൊടുക്കും.



ശസ്ത്രക്രിയ കഴിഞ്ഞു ആദ്യ ദിവസം തന്നെ രോഗിക്ക് കസേരയിൽ ഇരിക്കവുന്നതാണ്.  ബൈപ്പാസ്  ശസ്ത്രക്രിയയ്ക്കു ശേഷം രോഗി ഐ.സി.യു.നിരീക്ഷണത്തിലായിരിക്കും. മൂന്നാം ദിവസം രോഗിയെ വാർഡിലേക്കോ റൂമിലേക്കോ മാറ്റുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് 6-10 ആഴ്ച്ചവരെ കഴുത്ത്, തോൽ, നെഞ്ച്, പുറം എന്നിവിടങ്ങളിലെ മാംസപേശികളിൽ വേദന അനുഭവപ്പെടാം. ഇതുകുറയ്ക്കാൻ ഇളം ചൂടുവെള്ളത്തിൽ കുളിക്കാം. ശസ്ത്രക്രിയക്കുശേഷം 3 മാസം കഴിഞ്ഞ് നെഞ്ചെല്ല് പൂർണ്ണമായുണങ്ങുന്നതു വരെ 5 കിലോയിൽ കൂടുതൽ ഭാരമുള്ള വസ്തുക്കൾ ഉയർത്താൻ പാടില്ല.



പല ആശുപത്രികളിലും ധനകൊതി മൂലം ആവശ്യമിലാത്ത അവസ്ഥയിൽ ഹൃദയശസ്ത്രക്രിയ ചെയാൻ രോഗിയോട് ആവശ്യപെടും. ഈ സാഹചര്യങ്ങളിൽ നിന്ന് ഒഴിവാക്കാൻ പലരുടെയും അഭിപ്രായങ്ങൾ തേടി വേണം ശസ്ത്രക്രിയ്ക്കു ഒരുങ്ങാൻ.

ഇപ്പോൾ തൃശ്ശൂരിൽ ബൈപാസ് സർജറി കുറഞ്ഞ ചിലവിൽ ചെയ്തു കൊടുക്കുന്നുണ്ട്. കൃത്യമായ പരിശോധനയ്ക്ക് ശേഷമാണ് ശസ്ത്രക്രിയ നിർധേശിക്കുന്നത്.

ഇനി സാമ്പത്തിക പ്രധിസന്ധി മൂലം ഹൃദയ ശസ്ത്രക്രിയ മാറ്റി വെക്കെണ്ടതില്ല.

നിങ്ങൾ ബൈപാസ് സർജറി ചെയാൻ നിർദേശിക്കപ്പെട്ടവർ ആണെങ്കിൽ തൃശ്ശൂരിലെ ജുബിലീ ഹൃധലയത്തിൽ വന്നു Dr. Baburajan നെ സമീപിച്ചു കൂടുതൽ വിവരങ്ങൾ അറിയവുന്നതാണ്.


2014, ജൂൺ 13, വെള്ളിയാഴ്‌ച

ഹൃദ്രോഗം എങ്ങനെ തടയാം


ഹൃദ്രോഗം എങ്ങനെ തടയാം എന്ന് നിങ്ങൾ ആലോചിട്ടുണ്ടോ? രോഗം വരുന്നതിനു മുൻപേ അതു തടയുന്നതു അല്ലേ നല്ലത് ? ഒരു ഹാർട്ട്‌ അറ്റാക്ക്‌ വരുന്നതു വരെ കാത്തിരിക്കണോ ?


ഹൃദ്രോഗം ഒഴിവാക്കാനുള്ള ചില മാർഗങ്ങൾ ..
1. ദിവസവും വ്യായാമം ചെയുക
എല്ലാ ദിവസവും കുറഞ്ഞതു അരമണികൂർ എങ്കിലും വ്യായാമം ചെയുക. വ്യായാമം ചെയുന്നതു വഴി നിങ്ങളുടെ ശരീര ഭാരം കുറയുകയും, ശരീര ഭാരം മൂലം ഉണ്ടാകാൻ സാധ്യതയുള്ള ഹൃദയ രോഗങ്ങളെ തടയുവാനും സാധിക്കും. വീട്ടുജോലികൾ ചെയുന്നത് വളരെ ഉപകാരപ്രദമാണ് . പൂന്തോട്ടം നനയ്ക്കുന്നതും വീട്ടിലെ പടികൾ കയറി ഇറങ്ങുന്നതും നല്ലതാണ് .

2. പുകവലി ഒഴിവാക്കുക
പുക വലിക്കുന്നവർക്ക് ഹൃദയ രോഗം വരാൻ ഉള്ള സാധ്യത വളരെ കൂടുതൽ ആണ്. പുകവലി മൂലം രക്തത്തിൽ ഉള്ള ഓക്സിജന്റെ അളവ് താഴും. രക്തത്തിൽ ആവശ്യമുള്ള ഓക്സിജൻ ഇല്ലാത്തതിനാൽ ഹൃദയ നിരക്ക് കൂടുകയും ചെയും. ഇതു ഹൃദയ രോഗത്തിനു വഴി തെളിക്കും . പുകവലി വീട്ടിലെ കുഞ്ഞുങ്ങളുടെയും മറ്റുള്ളവരുടെയും ആരോഗ്യത്തിനെ മോശമായി ബാധിക്കും .

3. ആരോഗ്യപ്രദമായ ഭക്ഷണം കഴിക്കുക
ഭക്ഷണത്തിൽ കൂടുതൽ പഴവർഗങ്ങളും പച്ചകറികളും ധാന്യങ്ങളും ഉൾപെടുത്താൻ ശ്രദ്ധിക്കുക . വീട്ടിൽ ഉണ്ടാകുന്ന പേരക്ക, പപ്പായ, ചക്ക, മാങ്ങ, പഴം ഇവ കഴിക്കുക. കടയിൽ നിന്നും വാങ്ങുന്ന പഴവർഗങ്ങളിൽ മരുന്ന് ഉള്ളതു കൊണ്ട് അത് ഒഴിവാക്കുന്നതു നല്ലതാണ് . വെണ്ടയ്ക്ക, പയർ, ചീര, വഴുതനങ്ങ, കോവക്ക, തക്കാളി, കിഴങ്ങ് എന്നിവ വീട്ടിൽ തന്നെ വച്ച് പിടിപ്പിക്കാവുന്നതാണ് . കൊഴുപ്പ് കൂടുതൽ ഉള്ള ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കുക.

4. ആവശ്യത്തിനു ഉറങ്ങുക
7 മുതൽ 9 മണിക്കൂർ ഉറക്കം അത്യാവശ്യമാണ്. ഉറക്കമില്ലായ്മ അമിത വണ്ണം, പ്രമേഹം, ഹൃദയാഘാതം എന്നിവയ്ക്ക് കാരണമാവും. അലാറം വെയ്ക്കാതെ തന്നെ നിങ്ങൾ എഴുന്നേൽക്കുകയും ഉണർവ് തോന്നുകയും ചെയ്യുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് ആവശ്യത്തിനു ഉറക്കം ലഭിക്കുന്നുണ്ട് എന്ന് മനസിലാക്കാം. രാത്രി ഉറങ്ങുന്നതിനു കൃത്യമായി സമയം ശീലിക്കുക . കിടപ്പ് മുറിയിൽ വെളിച്ചം കടക്കാതെ നോക്കുക. ഇതു നിങ്ങളെ നന്നായി ഉറങ്ങാൻ സഹായിക്കും. നിങ്ങൾ കുറെ നേരം ഉറങ്ങുകയും, പകൽ സമയത്ത് ക്ഷീണം തോന്നുകയും ചെയുന്നുണ്ടെങ്കിൽ ഡോക്ടറിനെ സമീപിക്കുന്നത് നല്ലതാണ്.

5. ശരീര ഭാരം നിലനിർത്തുക
അമിത വണ്ണം വരാതിരിക്കാൻ ശ്രദ്ധിക്കുക. ബി എം ഐ കണക്കു നോക്കി ശരീരഭാരം നിലനിർത്തുന്നതാണ് നല്ലത്. അമിത വണ്ണം പല രോഗങ്ങൾക്കും ഇടവരുത്തുന്നു. പുരുഷന്മാരിൽ waist ന്റെ അളവ് 45 ഇഞ്ചിനും സ്ത്രീകളിൽ 35 ഇഞ്ചിനും കൂടുതൽ ആണെങ്കിൽ ,അമിത വണ്ണമായി കണക്കാക്കാം . അമിത വണ്ണം ഉള്ളവർ കൂടുതൽ വ്യായാമം ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം.

മേല്പപറഞ്ഞ മുൻകരുതലുകൽ സ്വീകരിച്ചാലും ഹൃദയ രോഗം പൂർണമായും ഒഴിവാക്കാൻ നമുക്ക് സാധിക്കില്ല. ഇടയ്ക്കിടെയുള്ള ഹൃദയ പരിശോധനങ്ങൾ കൊണ്ട് ഒരു പരിധി വരെ നമുക്ക് ഹൃദയസംബന്മായ അസുഖങ്ങളിൽ നിന്നും മോചനം നേടാം ..
ഇനി ഹൃദയ ശസ്ത്രക്രിയ എന്ന് കേൾക്കുമ്പോൾ പേടിക്കേണ്ടതില്ല
ഹൃദയസംബന്ധമായ എല്ലാ സംശയങ്ങൾക്കും സമീപിക്കുക