2014, ജൂൺ 13, വെള്ളിയാഴ്‌ച

ഹൃദ്രോഗം എങ്ങനെ തടയാം


ഹൃദ്രോഗം എങ്ങനെ തടയാം എന്ന് നിങ്ങൾ ആലോചിട്ടുണ്ടോ? രോഗം വരുന്നതിനു മുൻപേ അതു തടയുന്നതു അല്ലേ നല്ലത് ? ഒരു ഹാർട്ട്‌ അറ്റാക്ക്‌ വരുന്നതു വരെ കാത്തിരിക്കണോ ?


ഹൃദ്രോഗം ഒഴിവാക്കാനുള്ള ചില മാർഗങ്ങൾ ..
1. ദിവസവും വ്യായാമം ചെയുക
എല്ലാ ദിവസവും കുറഞ്ഞതു അരമണികൂർ എങ്കിലും വ്യായാമം ചെയുക. വ്യായാമം ചെയുന്നതു വഴി നിങ്ങളുടെ ശരീര ഭാരം കുറയുകയും, ശരീര ഭാരം മൂലം ഉണ്ടാകാൻ സാധ്യതയുള്ള ഹൃദയ രോഗങ്ങളെ തടയുവാനും സാധിക്കും. വീട്ടുജോലികൾ ചെയുന്നത് വളരെ ഉപകാരപ്രദമാണ് . പൂന്തോട്ടം നനയ്ക്കുന്നതും വീട്ടിലെ പടികൾ കയറി ഇറങ്ങുന്നതും നല്ലതാണ് .

2. പുകവലി ഒഴിവാക്കുക
പുക വലിക്കുന്നവർക്ക് ഹൃദയ രോഗം വരാൻ ഉള്ള സാധ്യത വളരെ കൂടുതൽ ആണ്. പുകവലി മൂലം രക്തത്തിൽ ഉള്ള ഓക്സിജന്റെ അളവ് താഴും. രക്തത്തിൽ ആവശ്യമുള്ള ഓക്സിജൻ ഇല്ലാത്തതിനാൽ ഹൃദയ നിരക്ക് കൂടുകയും ചെയും. ഇതു ഹൃദയ രോഗത്തിനു വഴി തെളിക്കും . പുകവലി വീട്ടിലെ കുഞ്ഞുങ്ങളുടെയും മറ്റുള്ളവരുടെയും ആരോഗ്യത്തിനെ മോശമായി ബാധിക്കും .

3. ആരോഗ്യപ്രദമായ ഭക്ഷണം കഴിക്കുക
ഭക്ഷണത്തിൽ കൂടുതൽ പഴവർഗങ്ങളും പച്ചകറികളും ധാന്യങ്ങളും ഉൾപെടുത്താൻ ശ്രദ്ധിക്കുക . വീട്ടിൽ ഉണ്ടാകുന്ന പേരക്ക, പപ്പായ, ചക്ക, മാങ്ങ, പഴം ഇവ കഴിക്കുക. കടയിൽ നിന്നും വാങ്ങുന്ന പഴവർഗങ്ങളിൽ മരുന്ന് ഉള്ളതു കൊണ്ട് അത് ഒഴിവാക്കുന്നതു നല്ലതാണ് . വെണ്ടയ്ക്ക, പയർ, ചീര, വഴുതനങ്ങ, കോവക്ക, തക്കാളി, കിഴങ്ങ് എന്നിവ വീട്ടിൽ തന്നെ വച്ച് പിടിപ്പിക്കാവുന്നതാണ് . കൊഴുപ്പ് കൂടുതൽ ഉള്ള ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കുക.

4. ആവശ്യത്തിനു ഉറങ്ങുക
7 മുതൽ 9 മണിക്കൂർ ഉറക്കം അത്യാവശ്യമാണ്. ഉറക്കമില്ലായ്മ അമിത വണ്ണം, പ്രമേഹം, ഹൃദയാഘാതം എന്നിവയ്ക്ക് കാരണമാവും. അലാറം വെയ്ക്കാതെ തന്നെ നിങ്ങൾ എഴുന്നേൽക്കുകയും ഉണർവ് തോന്നുകയും ചെയ്യുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് ആവശ്യത്തിനു ഉറക്കം ലഭിക്കുന്നുണ്ട് എന്ന് മനസിലാക്കാം. രാത്രി ഉറങ്ങുന്നതിനു കൃത്യമായി സമയം ശീലിക്കുക . കിടപ്പ് മുറിയിൽ വെളിച്ചം കടക്കാതെ നോക്കുക. ഇതു നിങ്ങളെ നന്നായി ഉറങ്ങാൻ സഹായിക്കും. നിങ്ങൾ കുറെ നേരം ഉറങ്ങുകയും, പകൽ സമയത്ത് ക്ഷീണം തോന്നുകയും ചെയുന്നുണ്ടെങ്കിൽ ഡോക്ടറിനെ സമീപിക്കുന്നത് നല്ലതാണ്.

5. ശരീര ഭാരം നിലനിർത്തുക
അമിത വണ്ണം വരാതിരിക്കാൻ ശ്രദ്ധിക്കുക. ബി എം ഐ കണക്കു നോക്കി ശരീരഭാരം നിലനിർത്തുന്നതാണ് നല്ലത്. അമിത വണ്ണം പല രോഗങ്ങൾക്കും ഇടവരുത്തുന്നു. പുരുഷന്മാരിൽ waist ന്റെ അളവ് 45 ഇഞ്ചിനും സ്ത്രീകളിൽ 35 ഇഞ്ചിനും കൂടുതൽ ആണെങ്കിൽ ,അമിത വണ്ണമായി കണക്കാക്കാം . അമിത വണ്ണം ഉള്ളവർ കൂടുതൽ വ്യായാമം ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം.

മേല്പപറഞ്ഞ മുൻകരുതലുകൽ സ്വീകരിച്ചാലും ഹൃദയ രോഗം പൂർണമായും ഒഴിവാക്കാൻ നമുക്ക് സാധിക്കില്ല. ഇടയ്ക്കിടെയുള്ള ഹൃദയ പരിശോധനങ്ങൾ കൊണ്ട് ഒരു പരിധി വരെ നമുക്ക് ഹൃദയസംബന്മായ അസുഖങ്ങളിൽ നിന്നും മോചനം നേടാം ..
ഇനി ഹൃദയ ശസ്ത്രക്രിയ എന്ന് കേൾക്കുമ്പോൾ പേടിക്കേണ്ടതില്ല
ഹൃദയസംബന്ധമായ എല്ലാ സംശയങ്ങൾക്കും സമീപിക്കുക




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ