2014, സെപ്റ്റംബർ 30, ചൊവ്വാഴ്ച

നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കൂ ..


മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാന അവയവമാണ് ഹൃദയം. നിങ്ങളുടെ ഹൃദയത്തിന്റെ  ആരോഗ്യം വിശദമായ പരിശോധനയിലൂടെ ഉറപ്പുവരുത്താവുന്നതാണ് .  ഹൃദ്രോഗ സാധ്യതകൾ ലക്ഷണങ്ങളിലൂടെ മുൻപേ മനസിലാക്കിയാൽ മുന്‍കരുതലുകള്‍ എടുക്കാവുന്നതാണ്‌. ഹൃദയ സംബന്ധമായ രോഗങ്ങൾ നിർണയിക്കാനുള്ള ഒരു പ്രധാന വഴി ഇസിജി പോലുള്ള പരിശോധനകളാണ് . 


ഹൃദ്രോഗ ലക്ഷണങ്ങള്‍ തിരിച്ചറിയാം..

- അമിത വണ്ണം
- ക്ഷീണം
- കിതപ്പ്‌
- അമിതമായ  വിയര്‍പ്പ്‌
- നെഞ്ചുവേദന
- ശ്വാസംമുട്ടൽ
- ഉയർന്ന പ്രമേഹനിരക്ക്


ഹൃദ്രോഗികളുടെ എണ്ണം നാള്‍ക്ക് നാള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇടയ്ക്ക്  പരിശോധനകള്‍ നടത്തുന്നത്‌ ഒരു പരിധി വരെ ഹൃദ്രോഗം തടയാന്‍ സഹായിക്കും. മധ്യവയസ്സിലേ ഹൃദയത്തിന് തകരാറുകള്‍ വരുന്നത് ഇപ്പോൾ സർവ്വസാധാരണമായിരിക്കുന്നു. തുടക്കത്തിലെ തന്നെയുള്ള പരിശോധനയും ചികിത്സയുമാണ്‌ ഹൃദയ രോഗങ്ങൾ തടയാനുള്ള ഏറ്റവും ഉചിതമായ മാര്‍ഗം. 

ഹൃദ്രോഗത്തിന്റെ അപകട കാരണങ്ങള്‍




ജനിതകഘടകങ്ങളും മറ്റു ചില കാരണങ്ങളും ഇതില്‍ പ്രധാന പങ്കു വഹിക്കുന്നു. പുകവലി, കൊളസ്ട്രോള്‍, പ്രഷര്‍, പ്രമേഹം, വ്യായാമമില്ലായ്മ, പാരമ്പര്യം, സ്‌ട്രെസ്  തുടങ്ങിയവയാണ് ഹൃദ്രോഗത്തിന്റെ പ്രധാന അപകട കാരണങ്ങള്‍. മധ്യവയസ്സിലേ ഹൃദയത്തിന് തകരാറുകള്‍ വരുന്നത് ഇപ്പോൾ സർവ്വസാധാരണമായിരിക്കുന്നു. ആരോഗ്യകരമായ ജീവിതരീതിയാണെന്ന് ഹൃദ്രോഗം വരാതിരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം.  

ഹൃദ്രോഗം തടയാനുള്ള മാർഗങ്ങൾ 



കൂടുതലായി ഭക്ഷണക്രമത്തില്‍ പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടുത്തുക. നിത്യേനയുള്ള വ്യായാമം ഹൃദയത്തിന്റെ ആരോഗ്യത്തിനു വളരെയേറെ നല്ലതാണ് .വറത്തതും ഉപ്പും മധുരവും ഉള്ള ഫുഡ് പ്രധാനമായും ഒഴിവാക്കണം. വെള്ളം ധാരാളമായി കുടിക്കുന്നത് ആരോഗ്യത്തിന് നല്ലത് എന്ന കാര്യം പ്രത്യേകം ഓര്‍ക്കുക. പുകവലിയുടെയും ആല്‍ക്കഹോളിന്റെയും ഉപയോഗം പരമാവധി കുറയ്ക്കണം. നിരന്തരമായ ഉപയോഗം പുകവലിയുടെയും ആല്‍ക്കഹോളിന്റെയുംഹൃദ്രോഗ രോഗങ്ങൾക്കും  മറ്റ് പല ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്യും.

ഹൃദ്രോഗ ചികിത്സ ജുബിലി ഹൃദയാലയിൽ 



നൂതന ചികിത്സാരീതികളോടുകൂടിയ ഹൃദയ ശസ്ത്രക്രിയകൾ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്തത്തിൽ ജുബിലി ഹൃദയാലയിൽ കുറഞ്ഞ ചിലവിൽ  ചെയ്തു കോടുക്കുന്നു. 




കൂടുതൽ വിവരങ്ങൾക്ക്  വെബ്സൈറ്റ്  സന്ദർശിക്കു  :  www.cardiac-surgeon-india.com

ഹൃദയത്തെ  സംബന്ധിച്ചിട്ടുള്ള  നിങ്ങളുടെ എല്ലാ സംശയങ്ങൾക്കും കാർഡിയോളജിസ്റ്റ്‌  മറുപടി പറയുന്നു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ