cardiac surgeon എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
cardiac surgeon എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2014 ഡിസംബർ 5, വെള്ളിയാഴ്‌ച

ഹാര്‍ട്ട് അറ്റാക്ക്: അവശ്യം അറിയേണ്ടത്‌

ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകാതിരിക്കാൻ ശദ്ധിേക്കണ്ട കാര്യങ്ങള്‍
കേരളം ഹൃദ്രോഗികളുടെ സംസ്ഥാനം ആയി മാറിക്കൊണ്ടിരിക്കുകയാണല്ലോ? ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഹൃദ്രോഗികളുള്ള സംസ്ഥാനംകേരളമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഉയരുന്ന പ്രമേഹ നിരക്ക്, പുകയിലയുടെ അമിത ഉപയോഗം, മദ്യപാനം തുടങ്ങിയവയാണ് ഹാര്‍ട്ട് അറ്റാക്കിനു വഴി തെളിക്കുന്ന കാരണങ്ങൾ. ആരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം 30-40 വയസ്സിലേ ഹൃദയത്തിന് തകരാറുകള്‍ കണ്ടു വരുന്നു.





എന്താണ് ഹാർട്ടിന്റെ ധർമം
ശരീരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് രക്തം എത്തിക്കുകയാണല്ലോ ഹാർട്ടിന്റെ ധർമം. വിശദമായിപറഞ്ഞാൽ ഹാർട്ടിനു നാലു അറകളാണ് ഉള്ളത്. ഓറിക്കിളുകളും വെന്ട്രിക്കുകളും. വലതു ഓറിക്കിളിലെ അശുദ്ധ രക്തം വലതു വെന്ട്രിക്കിളിലേക്ക് വരികയും അവിടെ നിന്ന് ശ്വാസകോശ ധമനി വഴി ശ്വാസകോശത്തിൽ എത്തിക്കുകയും ശുദ്ധീകരണം നടക്കുകയും ഈ ശുദ്ധരക്തം ശ്വാസകോശ സിര വഴി ഇടതു ഓറിക്കിളും കടന്നു ഇടതു വെന്ട്രിക്കിലേക്ക് എത്തുന്നു. ഇവിടെ എത്തുന്ന ശുദ്ധരക്തം മഹധമനി വഴി മറ്റു ധമനികളിലേക്ക് എത്തുകയും ശരീരത്തിലെ വിവിധ അവയവങ്ങളിലേക്ക് പമ്പു ചെയ്യുകയും ചെയ്യുന്നു.

എന്താണ് ഹാര്‍ട്ട് അറ്റാക്ക്?
മേൽ പറഞ്ഞ പ്രവര്‍ത്തനം സുഗമമായി നടക്കണമെങ്കിൽ ഹൃദയ പേശികളിലേക്ക് രക്തം തടസ്സമൊന്നുമില്ലാതെ ഒഴുകിയെത്തണം. മഹധമനിയിൽ നിന്നും പുറപ്പെടുന്ന കൊറോണറി ധമനികളിലൂടെയാണ് രക്തം ഹൃദയത്തിലെ
വലതു വെന്ട്രിക്കിളിലേയും ഓറിക്കിളിലേയും പേശികളിലെത്തിച്ചേരുന്നത്. കൊറോണറി ധമനികളുടെ ഉള്‍ഭിത്തിയില്‍ കൊളസ്‌ട്രോളും രക്താണുക്കളും മറ്റും അടിഞ്ഞുകൂടി രക്തപ്രവാഹത്തിന് തടസ്സമുണ്ടാകുമ്പോള്‍ ഹൃദയപേശി കള്‍ക്ക് ആവശ്യത്തിന് രക്തം കിട്ടാതെ വരും. തുടര്‍ന്ന് ഹൃദയകോശങ്ങളും പേശികളും നിര്‍ജീവമായി പ്രവര്‍ത്തനരഹിതമാകുന്നു. ഇതാണ് ഹാര്‍ട്ട് അറ്റാക്ക് അഥവാ മയോകാര്‍ഡിയല്‍ ഇന്‍ഫാര്‍ക്ഷന്‍.


ഹാര്‍ട്ട് അറ്റാക്കിന്റെ പ്രധാന ലക്ഷണങ്ങള്‍?
ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണം നെഞ്ചുവേദന തന്നെയാണ്. നെഞ്ചിന്റെ മധ്യഭാഗത്തു അനുഭവപ്പെടുന്ന വേദന കഴുത്തിലേക്കും തോളിലേക്കും ഇരുകൈകളിലേക്കും താടിയിലേക്കും വയറിന്റെ മുകള്‍ഭാഗത്തേക്കും
പുറംഭാഗത്തേക്കും പടരാനിടയുണ്ട്. മാത്രമല്ല, നെഞ്ചിൽ പുകച്ചിൽ, ഭാരം കയറ്റി വച്ച അവസ്ഥ, വരിഞ്ഞു മുറുക്കുന്ന അവസ്ഥ എന്നിവയൊക്കെ വേദന അനുഭവപ്പെട്ടുവെന്നുവരാം. നെഞ്ചിടിപ്പും ശ്വാസംമുട്ടലും ഛര്‍ദിയും അനുഭവപ്പെട്ടുവെന്നുംവരാം.

വേദനയില്ലാതെയും ഹാര്‍ട്ട് അറ്റാക്ക് വരാം
നെഞ്ചുവേദനയില്ലാതെയും ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകാം. സൈലന്റ് അറ്റാക്ക് എന്ന ഓമനപേരിൽ വിളിക്കുന്ന ഇത് ഹൈപ്പര്‍ ടെന്‍ഷനുള്ളവരിലും മുതിര്‍ന്നവരിലും പ്രമേഹരോഗികളിലും സ്ത്രീകളിലുമാണ് ഉണ്ടാകുന്നത്. ഏകദേശം 35 ശതമാനത്തോളം പ്രമേഹരോഗികളിൽ ഹാര്‍ട്ട് അറ്റാക്കിനെ തുടര്‍ന്ന് നെഞ്ചുവേദന അനുഭവപ്പെടാറില്ല. സ്വയം നിയന്ത്രിത നാഡീവ്യൂഹത്തെ ബാധിക്കുന്ന ന്യൂറോപ്പതിയാണ് വേദന രഹിതമായ ഹൃദയാഘാതത്തിന് കാരണം. സൈലന്റ് അറ്റാക്ക് ഒരനുഗ്രഹമല്ല, ഉടന്‍തന്നെ വൈദ്യസഹായം തേടാന്‍ തടസ്സമാവുകയാണ് ചെയ്യുന്നത്. പലപ്പോഴും ഹാര്‍ട്ട് അറ്റാക്കിനെത്തുടര്‍ന്നുണ്ടാകുന്ന ശ്വാസംമുട്ടലും നെഞ്ചിടിപ്പുമായിട്ടായിരിക്കും പലരും ആസ്പത്രിയിലെത്തുന്നത്. ചിലപ്പോൾ ഇതു മരണത്തിനു കാരണമാകാം. അല്ലെങ്കില്‍ യാദൃച്ഛികമായി നടത്തുന്ന ഇ.സി.ജി. പരിശോധനയിലായിരിക്കും ഹാര്‍ട്ട് അറ്റാക്കുണ്ടായതായി വെളിപ്പെടുന്നത്.


ഹൃദയാഘാതം എന്ന് കേൾക്കുമ്പോൾ ജീവിതത്തിന്റെ നല്ലകാലം അസ്തമിച്ചുവെന്ന് കരുതുന്നവരന് ഒട്ടു മിക്കവരും. ഹാര്‍ട്ട് അറ്റാക്ക്‌ വലിയ ഒരു ആഘാതമാണെന്ന് വിശ്വസിക്കുന്നവരാണവര്‍. എന്നാല്‍, ഹാര്‍ട്ട് അറ്റാക്കിനുശേഷമോ, ആന്‍ജിയോപ്ലാസ്റ്റിയും ബൈപാസ് ശസ്ത്രക്രിയയും കഴിഞ്ഞെന്നു കരുതിയോജീവിതാഘോഷങ്ങള്‍ അവസാനിക്കുന്നില്ല. മറിച്ച് ജീവിതശൈലിയില്‍ ചില ചിട്ടകള്‍ പാലിച്ചാല്‍, അല്പം കരുതലെടുത്താല്‍ ജീവിതം ആവോളം ആസ്വദിക്കാം.

കുടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:   www.cardiac-surgeon-india.com

മെയിൽ: mailto:cardiacsurgeontrissur@gmail.com

2014 ജൂൺ 20, വെള്ളിയാഴ്‌ച

ഹാര്‍ട്ട് അറ്റാക്ക് തടയാം

മനുഷ്യശരീരത്തിലെ ആന്തരികാവയവമാണ് ഹൃദയം. ശരീരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും രക്തം ശുദ്ധീകരിച്ച് പമ്പ് ചെയ്യുകയാണ്‌ ഈ അവയവത്തിന്റെ പ്രധാന ധർമ്മം. ശുദ്ധ രക്തം ഹൃദയത്തിൽ നിന്നും പുറത്തേക്ക് വഹിക്കുന്ന രക്തക്കുഴലുകളെ ധമനികൾ അഥവാ ആർട്ടറികൾ എന്നും ശരീരഭാഗങ്ങളിൽ നിന്നും ഹൃദയത്തിലേക്ക് രക്തം കൊണ്ടുവരുന്ന രക്തക്കുഴലുകളെ സിരകൾ അഥവാ വെയിനുകൾ എന്നും പറയുന്നു.
ഹൃദ്രോഗം എന്നത് ഹൃദയത്തിനെ ബാധിക്കുന്ന എല്ലാത്തരം രോഗങ്ങൾക്കും പറയുന്ന പേരാണ്. എന്നിരുന്നാലും ഹൃദയ ധമനികൾ അടഞ്ഞുണ്ടാകുന്ന കൊറോണറി കാർഡിയാക് അസുഖങ്ങളെയാണ് (Coronary Artery disease) നമ്മൾ ഹൃദ്രോഗം എന്നു കൂടുതലായും ഉപയോഗിച്ചുവരുന്നത്. ഇതു കൂടാതെ മറ്റൊരു കാരണം ഹൃദയാഘാതം‍ ആണ്.



ഹൃധയാഘതവും ഹൃദയസ്തംഭനവും തമ്മിലുള്ള വ്യത്യാസമെന്താണ് ?

ഹൃദയരക്തധമനികളില്‍ ബ്ലോക്ക്‌ ഉണ്ടായി ഹൃദയപേശികള്‍ പ്രവര്‍ത്തനരഹിതമാകുന്ന അവസ്ഥയാണ് ഹൃദയാഘാതംഹൃധയാഘാതത്തിന്റെ ഫലമായി ചിലരില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലച്ചുപോകുന്നതിനാണ് ഹൃധയസ്തംഭാനം എന്ന് പറയുന്നത്ഹൃദയാഘാതം വന്നവര്‍ക്ക് വേഗം വൈദ്യസഹായം കിട്ടിയാല്‍ ഹൃദയസ്തംഭാനം വരാതെ അപകടത്തില്‍ നിന്ന് രക്ഷപ്പെടാംഹൃദയാഘാതമുണ്ടാകുന്നവരില്‍ 10 ശതമാനത്തോളം പേര്‍ക്കും ഹൃദയസ്തംഭാനം വരാംഇത്തരക്കാരാണ് ആശുപത്രിയിലേക്കുള്ള വഴിയിലും ആശുപത്രിയിലെത്തിയ ഉടനെയും മരിച്ചുപോകുന്നത്.

നെഞ്ചിനകത്ത് ഭാരം അനുഭവപ്പെടല്‍
നെഞ്ചില്‍ തുടങ്ങി ക്രമേണ ചുമലുകളിലേയ്ക്കുംകഴുത്തിലേയ്ക്കുംകൈയ്യിലേയ്ക്കും പടരുന്ന വേദന
ശ്വാസ ഗതിയിലുള്ള വ്യതിയാനം
പെട്ടെന്ന് വിയര്‍ക്കല്‍
നെഞ്ചു വേദന വന്ന് 15 മിനിട്ട് കഴിഞ്ഞും കുറയുന്നില്ലെങ്കില്‍ എത്രയും പെട്ടെന്ന് ഡോക്ടറെ കാണുക

ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുക. കൊഴുപ്പ് അധികം അടങ്ങിയതും വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. കൃത്യമായി വ്യായാമം ചെയ്യുക. ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. അമിതവണ്ണവും ബ്ലഡ്‌ പ്രഷറും ഉണ്ടാകാതെ ശ്രദ്ധിക്കുക. കൂടിയ പ്രഷര്‍ നിയന്ത്രിക്കുക. പ്രമേഹം ഉള്ളവര്‍ അത്  കര്‍ശനമായും നിയന്ത്രിച്ചു നിര്‍ത്തുക.മദ്യപാനവും പുകവലിയും ഒഴിവാക്കുക.മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക.

കൂടുതൽ വിവരങ്ങൾക്ക് :