Best Doctor forTreatment എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Best Doctor forTreatment എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2014 ഡിസംബർ 17, ബുധനാഴ്‌ച

ബൈപാസ് സർജറിയുടെ ആവശ്യം




ഹൃദയധമനികളിൽ ബ്ലോക്കുണ്ടാകുകയും രക്തസഞ്ചാരം ദുഷ്കരമാവുകയും  ഹൃദയപേശികള്‍ക്ക്‌  രക്‌തം കിട്ടാതെ നിര്‍ജീവമായിത്തീരുകയും ചെയ്യുന്ന അവസരത്തിലാണ് ബൈപാസ് സർജറി ആവശ്യമായി തീരുന്നത്. കലശലായ നെഞ്ചുവേദനയാണ് ഇതിന്റെ ലക്ഷണം. ചിലപ്പോൾ മിക്ക കൊറോണറി ധമനികളിലും ബ്ലോക്കുകൾ പ്രത്യക്ഷപ്പെടുകയും ഹൃദയസങ്കോചന ക്ഷമത ക്രമേണ കുറയുകയും ചെയ്യുന്നു. ബ്ലോക്കുകളുടെ കാഠിന്യം അനുസരിച്ചാണ് ചികിത്സ നിശ്‌ചയിക്കുന്നത്. കൂടുതല്‍ ഹൃദയധമനികളെ ബാധിക്കുകയും  പ്രമേഹമുണ്ടാവുകയും  സങ്കോചന ശേഷി കുറയുകയുമൊക്കെ ചെയ്‌താല്‍ ആന്‍ജിയോപ്ലാസ്‌റ്റി സാധ്യമാവില്ല.  ബൈപാസ്‌ സര്‍ജറി തന്നെ വേണ്ടവരും.

കുറച്ചു നാളുകൾക്ക്  മുൻപ് കാലിൽ നിന്നും എടുക്കുന്ന ഞരമ്പുകലാണ്  ബ്ലോക്കുള്ള ഹൃദയധമനിയുടെ പിന്‍ഭാഗത്ത്‌  തുന്നിപ്പിടിക്കുന്നത്. ഇതു വഴി രക്ത പ്രവാഹം സുഗമമാക്കുന്നു. ഞരമ്പുകളുടെ ആയുര്‍ദൈര്‍ഘ്യം കൂടി വന്നാല്‍ 11 - 12 വര്‍ഷം മാത്രമാണ്‌. അപ്പോഴേക്കും അവ അപചയപ്പെട്ടു തുടങ്ങും. അതിനാൽ ഇപ്പോൾ കയ്യിൽ നിന്നും ശുദ്ധരക്‌ത വാഹിനികളായ ആര്‍ട്ടറികളാണ്‌  ഉപയോഗിക്കുന്നത്. അവയ്ക്ക്  ആയുർദൈര്‍ഘ്യം  കുടുതലാണ്.

തുടയില്‍ നിന്നും ഞരമ്പുകള്‍ എടുത്താൽ പകരം മറ്റൊന്നും തുന്നിച്ചേര്‍ക്കാറില്ല. ആ സ്ഥാനത്ത്  കാലക്രമത്തില്‍ സൂക്ഷ്‌മങ്ങളായ ചെറിയ ഞരമ്പുകള്‍ രൂപപ്പെട്ട്‌ രക്‌തസഞ്ചാരം സുഗമമാവും.
കുറഞ്ഞ രക്‌തസമ്മര്‍ദം ഹൃദയാഘാത്തിനു കാരണമാകാം. ഹൃദയസ്‌പന്ദനം വേഗത്തിലോ മന്ദഗതിയിലോ ആയാല്‍ മസ്‌തിഷ്‌കത്തിലേക്കുള്ള രക്‌തസഞ്ചാരം കുറഞ്ഞ്‌ മോഹാലസ്യം ഉണ്ടാകാം.
താങ്കള്ക്ക് ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ തീര്‍ച്ചയായും വിദഗ്‌ധ പരിശോധനകള്‍ക്ക്‌ വിധേയമാകണം

കുടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:   www.cardiac-surgeon-india.com

മെയിൽ: cardiacsurgeontrissur@gmail.com

2014 ഡിസംബർ 5, വെള്ളിയാഴ്‌ച

ഹാര്‍ട്ട് അറ്റാക്ക്: അവശ്യം അറിയേണ്ടത്‌

ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകാതിരിക്കാൻ ശദ്ധിേക്കണ്ട കാര്യങ്ങള്‍
കേരളം ഹൃദ്രോഗികളുടെ സംസ്ഥാനം ആയി മാറിക്കൊണ്ടിരിക്കുകയാണല്ലോ? ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഹൃദ്രോഗികളുള്ള സംസ്ഥാനംകേരളമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഉയരുന്ന പ്രമേഹ നിരക്ക്, പുകയിലയുടെ അമിത ഉപയോഗം, മദ്യപാനം തുടങ്ങിയവയാണ് ഹാര്‍ട്ട് അറ്റാക്കിനു വഴി തെളിക്കുന്ന കാരണങ്ങൾ. ആരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം 30-40 വയസ്സിലേ ഹൃദയത്തിന് തകരാറുകള്‍ കണ്ടു വരുന്നു.





എന്താണ് ഹാർട്ടിന്റെ ധർമം
ശരീരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് രക്തം എത്തിക്കുകയാണല്ലോ ഹാർട്ടിന്റെ ധർമം. വിശദമായിപറഞ്ഞാൽ ഹാർട്ടിനു നാലു അറകളാണ് ഉള്ളത്. ഓറിക്കിളുകളും വെന്ട്രിക്കുകളും. വലതു ഓറിക്കിളിലെ അശുദ്ധ രക്തം വലതു വെന്ട്രിക്കിളിലേക്ക് വരികയും അവിടെ നിന്ന് ശ്വാസകോശ ധമനി വഴി ശ്വാസകോശത്തിൽ എത്തിക്കുകയും ശുദ്ധീകരണം നടക്കുകയും ഈ ശുദ്ധരക്തം ശ്വാസകോശ സിര വഴി ഇടതു ഓറിക്കിളും കടന്നു ഇടതു വെന്ട്രിക്കിലേക്ക് എത്തുന്നു. ഇവിടെ എത്തുന്ന ശുദ്ധരക്തം മഹധമനി വഴി മറ്റു ധമനികളിലേക്ക് എത്തുകയും ശരീരത്തിലെ വിവിധ അവയവങ്ങളിലേക്ക് പമ്പു ചെയ്യുകയും ചെയ്യുന്നു.

എന്താണ് ഹാര്‍ട്ട് അറ്റാക്ക്?
മേൽ പറഞ്ഞ പ്രവര്‍ത്തനം സുഗമമായി നടക്കണമെങ്കിൽ ഹൃദയ പേശികളിലേക്ക് രക്തം തടസ്സമൊന്നുമില്ലാതെ ഒഴുകിയെത്തണം. മഹധമനിയിൽ നിന്നും പുറപ്പെടുന്ന കൊറോണറി ധമനികളിലൂടെയാണ് രക്തം ഹൃദയത്തിലെ
വലതു വെന്ട്രിക്കിളിലേയും ഓറിക്കിളിലേയും പേശികളിലെത്തിച്ചേരുന്നത്. കൊറോണറി ധമനികളുടെ ഉള്‍ഭിത്തിയില്‍ കൊളസ്‌ട്രോളും രക്താണുക്കളും മറ്റും അടിഞ്ഞുകൂടി രക്തപ്രവാഹത്തിന് തടസ്സമുണ്ടാകുമ്പോള്‍ ഹൃദയപേശി കള്‍ക്ക് ആവശ്യത്തിന് രക്തം കിട്ടാതെ വരും. തുടര്‍ന്ന് ഹൃദയകോശങ്ങളും പേശികളും നിര്‍ജീവമായി പ്രവര്‍ത്തനരഹിതമാകുന്നു. ഇതാണ് ഹാര്‍ട്ട് അറ്റാക്ക് അഥവാ മയോകാര്‍ഡിയല്‍ ഇന്‍ഫാര്‍ക്ഷന്‍.


ഹാര്‍ട്ട് അറ്റാക്കിന്റെ പ്രധാന ലക്ഷണങ്ങള്‍?
ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണം നെഞ്ചുവേദന തന്നെയാണ്. നെഞ്ചിന്റെ മധ്യഭാഗത്തു അനുഭവപ്പെടുന്ന വേദന കഴുത്തിലേക്കും തോളിലേക്കും ഇരുകൈകളിലേക്കും താടിയിലേക്കും വയറിന്റെ മുകള്‍ഭാഗത്തേക്കും
പുറംഭാഗത്തേക്കും പടരാനിടയുണ്ട്. മാത്രമല്ല, നെഞ്ചിൽ പുകച്ചിൽ, ഭാരം കയറ്റി വച്ച അവസ്ഥ, വരിഞ്ഞു മുറുക്കുന്ന അവസ്ഥ എന്നിവയൊക്കെ വേദന അനുഭവപ്പെട്ടുവെന്നുവരാം. നെഞ്ചിടിപ്പും ശ്വാസംമുട്ടലും ഛര്‍ദിയും അനുഭവപ്പെട്ടുവെന്നുംവരാം.

വേദനയില്ലാതെയും ഹാര്‍ട്ട് അറ്റാക്ക് വരാം
നെഞ്ചുവേദനയില്ലാതെയും ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകാം. സൈലന്റ് അറ്റാക്ക് എന്ന ഓമനപേരിൽ വിളിക്കുന്ന ഇത് ഹൈപ്പര്‍ ടെന്‍ഷനുള്ളവരിലും മുതിര്‍ന്നവരിലും പ്രമേഹരോഗികളിലും സ്ത്രീകളിലുമാണ് ഉണ്ടാകുന്നത്. ഏകദേശം 35 ശതമാനത്തോളം പ്രമേഹരോഗികളിൽ ഹാര്‍ട്ട് അറ്റാക്കിനെ തുടര്‍ന്ന് നെഞ്ചുവേദന അനുഭവപ്പെടാറില്ല. സ്വയം നിയന്ത്രിത നാഡീവ്യൂഹത്തെ ബാധിക്കുന്ന ന്യൂറോപ്പതിയാണ് വേദന രഹിതമായ ഹൃദയാഘാതത്തിന് കാരണം. സൈലന്റ് അറ്റാക്ക് ഒരനുഗ്രഹമല്ല, ഉടന്‍തന്നെ വൈദ്യസഹായം തേടാന്‍ തടസ്സമാവുകയാണ് ചെയ്യുന്നത്. പലപ്പോഴും ഹാര്‍ട്ട് അറ്റാക്കിനെത്തുടര്‍ന്നുണ്ടാകുന്ന ശ്വാസംമുട്ടലും നെഞ്ചിടിപ്പുമായിട്ടായിരിക്കും പലരും ആസ്പത്രിയിലെത്തുന്നത്. ചിലപ്പോൾ ഇതു മരണത്തിനു കാരണമാകാം. അല്ലെങ്കില്‍ യാദൃച്ഛികമായി നടത്തുന്ന ഇ.സി.ജി. പരിശോധനയിലായിരിക്കും ഹാര്‍ട്ട് അറ്റാക്കുണ്ടായതായി വെളിപ്പെടുന്നത്.


ഹൃദയാഘാതം എന്ന് കേൾക്കുമ്പോൾ ജീവിതത്തിന്റെ നല്ലകാലം അസ്തമിച്ചുവെന്ന് കരുതുന്നവരന് ഒട്ടു മിക്കവരും. ഹാര്‍ട്ട് അറ്റാക്ക്‌ വലിയ ഒരു ആഘാതമാണെന്ന് വിശ്വസിക്കുന്നവരാണവര്‍. എന്നാല്‍, ഹാര്‍ട്ട് അറ്റാക്കിനുശേഷമോ, ആന്‍ജിയോപ്ലാസ്റ്റിയും ബൈപാസ് ശസ്ത്രക്രിയയും കഴിഞ്ഞെന്നു കരുതിയോജീവിതാഘോഷങ്ങള്‍ അവസാനിക്കുന്നില്ല. മറിച്ച് ജീവിതശൈലിയില്‍ ചില ചിട്ടകള്‍ പാലിച്ചാല്‍, അല്പം കരുതലെടുത്താല്‍ ജീവിതം ആവോളം ആസ്വദിക്കാം.

കുടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:   www.cardiac-surgeon-india.com

മെയിൽ: mailto:cardiacsurgeontrissur@gmail.com

2014 ഫെബ്രുവരി 19, ബുധനാഴ്‌ച

കുഞ്ഞുങ്ങളെ ബാധിക്കുന്ന CHD ( Congenital Heart Disease )

നിങ്ങളുടെ കുഞ്ഞിനു CHD ഉണ്ടെന്നു കണ്ടെത്തിയാൽ നിങ്ങൾ അമിതമായി ഭയപ്പെടുന്നത് സ്വാഭാവികമാണ്. പക്ഷെ CHD എന്താണെന്നോ അതിന്റെ ചികിത്സാരീതികൾ എതുരീതിയിലാണെന്നോ നിങ്ങൾക്ക് അറിവില്ലായിരിക്കും. CHD-യെക്കുറിച്ച് കൂടുതല് അറിയുന്നത് കുഞ്ഞിന്റെ ആരോഗ്യമുള്ള നല്ല ഭാവിക്ക് സഹായകമാകും.

എന്താണ് Congenital Heart Disease?

ലോകത്ത് പിറന്നു വീഴുന്ന നൂറിൽ ഒരു കുഞ്ഞിന് CHD ഉണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. പ്രസവത്തിനു മുൻപേ തന്നെ കുഞ്ഞിന്റെ ഹൃദയത്തിൽ ഉണ്ടാകുന്ന തകരാറുകളാണ് പൊതുവിൽ Congenital  Heart Diseases എന്ന് അറിയപ്പെടുന്നത്.

ചില കുഞ്ഞുങ്ങളിൽ കണ്ടുവരുന്ന ചെറിയ തകരാറുകൾ ചികിത്സ ആവശ്യമില്ലാത്തവയായിരിക്കും. ചിലരിൽ സങ്കീർണ്ണമായ തകരാറുകൾ ഉണ്ടാവുകയും, അതിന് ശസ്ത്രക്രിയകൾ ഉള്പ്പെടുന്ന ഏതാനും വർഷങ്ങൾ നീണ്ടു നില്ക്കുന്ന ചികിത്സ നടത്തുകയും വേണ്ടിവരും. എന്തുതന്നെയായാലും, ചികിത്സയില്ലാത്ത ഒരു തകരാറല്ല ഇതെന്ന് എല്ലാ രക്ഷിതാക്കളും മനസ്സിലാക്കണം.

രോഗ ലക്ഷണങ്ങൾ ? 

ഗുരുതരമായ CHD കുഞ്ഞു ജനിച്ച് മണിക്കൂറുകൾക്കുള്ളിലൊ ദിവസങ്ങൾക്കുള്ളിലോ തിരിച്ചറിയപ്പെടും.
  • ത്വക്കിന്റെ നിറവ്യതിയാനം
  • ത്വക്കിന്റെ വിളറിയ ചാര നിറം അല്ലെങ്കിൽ നീല നിറം (cyanosis)
  • വേഗത്തിലുള്ള ശ്വാസോച്ഛാസം 
  • വയറിലോ കാലിലോ കണ്ണുകളുടെ താഴെയോ ഉണ്ടാകുന്ന വീക്കം
  • മുലയൂട്ടുമ്പോൾ ഉണ്ടാകുന്ന ശ്വാസതടസ്സവും തുടര്ന്നുണ്ടാകുന്ന ഭാരക്കുറവും.


മാരകമല്ലാത്ത CHD ബാല്യത്തിലെ ഏതെങ്കിലുമൊരു ഘട്ടത്തിലായിരിക്കും ഇത് തിരിച്ചറിയപ്പെടുന്നത്. പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്ന പ്രത്യക്ഷലക്ഷണങ്ങൾ കുറവായിരിക്കും.

  • വ്യായമം ചെയ്യുമ്പോൾ വളരെ പെട്ടന്ന് അനുഭവപ്പെടുന്ന ശ്വാസതടസം  
  • കായികാധ്വാനത്തിനിടക്ക് പെട്ടന്ന് ക്ഷീണിതനാകുക 
  • കൈകളിലോ കണങ്കാലിലോ കാൽപ്പാദത്തിലൊ ഉണ്ടാകുന്ന വീക്കം 

നിങ്ങളുടെ കുഞ്ഞിനു ഇത്തരത്തിലുള്ള ഏതെങ്കിലും ലക്ഷണം കണ്ടെത്തിയാൽ ഉടനടി ഒരു ഹൃദ്രോഗ വിദഗ്ദ്ധനെ കണ്ട് വേണ്ട വിധം പരിശോധന നടത്തുകയാണെങ്കിൽ CHD ചികിത്സിച്ചു ബേധപ്പെടുത്താവുന്നതേയുള്ളൂ.

സാധാരണ കണ്ടു വരാറുള്ള CHD തകരാറുകൾ?

  • ഹൃദയ ഭിത്തികളിലെ തുള 
  • രക്തയോട്ടത്തിലെ തടസ്സങ്ങൾ 
  • തകരാറുള്ള രക്തക്കുഴലുകൾ 
  • ഹൃദയ വാൽവുകളിലെ തടസ്സം 
  • മേൽപ്പറഞ്ഞവയിൽ ഒന്നിലധികം തകരാറുകൾ  ചേർന്ന് കാണപ്പെടുന്ന അവസ്ഥ

എന്താണ് CHD ഉണ്ടാവാൻ ഉള്ള  കാരണങ്ങൾ ?

  • Rubella (German measles) എന്ന വൈറസ് രോഗം ഗർഭ കാലത്ത് അമ്മയെ ബാധിക്കുന്നത് 
  • പ്രമേഹ രോഗം (Diabetes) ഗര്ഭ കാലത്ത് അമ്മയെ ബാധിക്കുന്നത്.
  • മദ്യം മയക്കുമരുന്ന് തുടങ്ങിയ ലഹരിവസ്തുക്കൾ ഗര്ഭ കാലത്ത് അമ്മ ഉപയോഗിക്കുന്നത് 
  • പാരമ്പര്യമായി പകര്ന്നു കിട്ടുന്ന ജീനുകൾ 

കുഞ്ഞിന്റെ ആരോഗ്യത്തിനു ഗര്ഭകാലത്ത് മാതാവ് മാനസികമായും ശാരീരികമായും പൂർണ്ണ ആരോഗ്യവതി ആയിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.


അപകടങ്ങൾ എന്തൊക്കെ ?

CHD-യുടെ ഇരയായ കുഞ്ഞിന്റെ ശാരീരിക വളർച്ച, വൈകാരിക പ്രശ്നങ്ങൾ എന്നിവ അപകടകരമായ അവസ്ഥയിൽ എത്തിച്ചേരും. ശ്വാസ തടസ്സവും ശരീരഭാരത്തിലെ കുറവും വലിയ ദോഷങ്ങൾ ഉണ്ടാക്കും. ന്യുമോണിയ പോലുള്ള ശ്വാസകോശ സംബന്ധ രോഗങ്ങൾക്കുമുള്ള സാധ്യതയും വർദ്ധിക്കുന്നു. ഹൃദയ സ്പന്ദനത്തിലെ തകരാറുകൾ മുതൽ സ്ട്രോക്ക് (Stroke) വരെയുള്ള പ്രശ്നങ്ങൾ പ്രതീക്ഷിക്കാം.

കുഞ്ഞിന്റെ ജനനത്തിനു മുന്പ് തുടങ്ങി പ്രായപൂര്ത്തി ആകുന്നതു വരെ കൃത്യമായ ഇടവേളകളിൽ അവരുടെ ഹൃദയാരോഗ്യം പരിശോധിച്ച് ഉറപ്പു വരുത്തേണ്ടത് രക്ഷിതാക്കളുടെ കടമയാണ്. നിങ്ങൾക്ക് ഏറ്റവും  വിശ്വാസം തോന്നുന്ന ഒരു ഡോക്ടറുടെ സേവനം ഇതിനായി തേടുക.

നമ്മുടെ കുഞ്ഞുങ്ങളുടെ കൊച്ചു ഹൃദയങ്ങൾ എന്നും ആരോഗ്യത്തോടെ സ്പന്ദിക്കട്ടെ.

കൂടുതൽ വിവരങ്ങൾക്ക് :